വീരപഴശ്ശിയെ സര്‍ക്കാര്‍ അപമാനിച്ചു:ബി.ജെ.പി
മാനന്തവാടി:വീരപഴശ്ശി രാജാവിന്റെ ഇരുന്നൂറ്റി പതിനാലാമത് വീരാഹൂതി ദിനം ശുഷ്കിച്ച പരിപാടികളോടെ നടത്തിയ സര്‍ക്കാര്‍ നടപടി പഴശ്ശി രാജാവിനെ അപമാനിക്കലാണെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍.സമുചിതമായി ആചരിക്കേണ്ട ധീര ദേശാഭിമാനികളുടെ അനുസ്മരണ ചടങ്ങുകള്‍ സര്‍ക്കാര്‍ ശുഷ്കമാക്കുകയാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും പരിപാടിയില്‍ പങ്കെടുക്കാത്തത്.ഈ പ്രവണത തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം.ബിജെപി നേതാക്കള്‍ പഴശ്ശി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പള്ളിയറ രാമന്, കെ.മോഹന്‍ദാസ്, കണ്ണന് കണിയാരം, അഖില്‍ പ്രേം .സി ,ജി.കെ മാധവന്, ജിതിന് ഭാനു, സുരേഷ് പി.സി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍