വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ
പുല്‍പ്പള്ളി:ഭാരത കാത്തോലിക്കാ സഭയില്‍ കുടുംബങ്ങളുടെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച വിശുദ്ധ മറിയം ത്രേസ്യയുടെതിരുശേഷിപ്പ് പ്രതിഷ്ഠ ഡിസംബര്‍ 1 ഞായറാഴ്ച ശിശുമല ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടക്കും. മാനന്തവാടി രൂപതയില്‍ ആദ്യമായിട്ടാണ് വിശുദ്ധയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്.ഞായറാഴ്ച്ച രാവിലെ 7.30 ന് പള്ളിത്താഴെ കവലയില്‍ തിരുശേഷിപ്പിന് സ്വീകരണം നല്‍കും.തുടര്‍ന്ന് 8 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം തിരുശേഷിപ്പ് പ്രതിഷ്ഠ നടക്കും. ചെറുപുഷ്പ മിഷന് ലീഗ് രൂപതാ ഡയറ്ക്ടര് ഫാ: ഷിജു ഐക്കരക്കാനയില്‍ സന്ദേശം നല്‍കും.തുടര്‍ന്ന് വിശുദ്ധയുടെ ജീവിതവുമായി ബന്ധപ്പെട്ട് എക്സിബിഷനും ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാ.സജി കോട്ടായില്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍