ആടുകളെ വിതരണം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി വിജയാ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി ചുണ്ടക്കൊല്ലി കോളനിയിലെ ബീനയുടെ കുടുംബത്തിന് ആടിനെ വിതരണം ചെയ്തു.എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ദിനാഘോഷത്തിന്റെ ഒരു പങ്ക് നീക്കിവച്ചും സ്കൂള്‍ മേളകള്‍ നടന്നപ്പോള്‍ സ്റ്റാളുകള്‍ ഇട്ട് വീട്ടില്‍ നിന്നുണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങള്‍ വിറ്റും ലഭിച്ച പണവും സ്വരൂപിച്ചാണ് ആടുകളെ വാങ്ങിയത്. ആടുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പോള്‍ നിര്‍വഹിച്ചു.സ്ക്കൂള് പ്രിന്‍സിപ്പാള്‍ ടി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രാഗ്രാം ഓഫീസര്‍ എം വൈ. നിഷ, അലീന, മേരി ജോസഫ്, രാകേഷ് രാമകൃഷ്ണന് ,ബീന ചുണ്ടക്കൊല്ലി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍