മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി കോളറാട്ടുകുന്ന് പൈക്കമൂല കോളനിയില്‍ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കോളനിയിലെ വിജയന് (45) നെയാണ് ഇന്ന് രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അയല്‍വാസിയായ ഗോപിയുമായി സംഘര്‍ഷമുണ്ടായതായി കോളനിയിലുള്ളവര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ തലക്ക് പരിക്കേറ്റ ഗോപിയെ പുല്പള്ളി സമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് പറഞ്ഞു. വിജയന്റെ മൃതദേഹം പ്രമോട്ടറുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. വീടിന്റെ പരിസരത്ത് അടിപിടി നടന്നതിന്റെ ലക്ഷണങ്ങളും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍