അവശ്യസാധന വിലവര്‍ദ്ധന: ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍: കെ.എച്ച്.ആര്.എ പ്രതിനിധി സമ്മേളനം
സുല്‍ത്താന്‍ ബത്തേരി:കേരള ഹോട്ടല്‍ &റസ്റ്റോറന്റ് അസോസിയേഷന് പ്രതിനിധി സമ്മേളനം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു. സമ്മേളനം സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ജി.കെ പ്രകാശ് ഉത്ഘാടനം ചെയ്തു.അവശ്യ സാധന വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്കി. വയനാട്ടിലെ അടഞ്ഞ് കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി സാജന് പൊരുന്നിക്കല്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുള്‍ ഗഫൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡണ്ട് സാജന് പൊരുന്നിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി സുഗുണന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തില്‍ ഉണ്ണികൃഷ്ണന്, മുഹമ്മദ് അസ്ലം, അനിഷ് ബി നായര്‍, വിജു മന്ന എന്നിവര്‍ സംസാരിച്ചു.രക്ഷാധികാരികളായി അബ്ദുള്‍ റഹിമാന്‍, മുഹമ്മദ് ഹാജി എന്നിവരെയുംവര്ക്കിങ്ങ് പ്രസിഡണ്ടായി അനീഷ് ബിനായരെയും ട്രഷററായി മുഹമ്മദ് അസ്ലമിനെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട്മാര്‍: പ്രേമന് മീനങ്ങാടി, ഉമ്മര്‍ പാരഡൈസ്, അബ്ദുറഹിമാന് വൈത്തിരിജോ: സെക്രട്ടറിമാര്‍: വിജു മന്ന, അരവിന്ദന് ബത്തേരി. ഇ.കെ ജോണി , ശിഹാബ് മേപ്പാടി എന്നിവരടങ്ങുന്ന 17 അംഗ എക്സിക്യൂട്ടീവിനെയും 27 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍