വയനാട് ജില്ലാ സി ഡിവിഷന് ക്രിക്കറ്റ്ലീഗിന് ബത്തേരി സെന്റ്.മേരീസ് കോളേജ് ഗ്രൗണ്ടില്‍ തുടക്കം:
ബത്തേരി:വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സി ഡിവിഷന് മത്സരങ്ങള്‍ക്ക് സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി.വയനാട് ജില്ലാ മുന്‍ താരമായിരുന്ന പ്രവീണ്‍ സി മാത്തന്റെ നിര്യാണത്തില്‍ അനുശോചനമര്പ്പിച്ചുകൊണ്ടു തുടങ്ങിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി നാസിര്മച്ചാന് അദ്ധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് അഡ്വക്കേറ്റ് ടി ആര് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു .ചടങ്ങില്‍ അസോസിയേഷന് ഭാരവാഹികളായ ടി .കെ നിസാര്‍ , സുനില്‍,മിഥുന് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബും വൈത്തിരി ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ വൈത്തിരി ക്രിക്കറ്റ് ക്ലബ് 6 വിക്കറ്റിന് ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍