പുല്‍പ്പള്ളി:ചെതലയം റേഞ്ചിലെ പുല്‍പ്പള്ളി ഫോറസറ്റ്സ്റ്റേഷന് പരിധിയിലുടെ കടന്നുപോകുന്ന കുറിച്ചി പ്പറ്റ ചങ്ങല ഗേറ്റ് റോഡില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ഈ റോഡിലുടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ്. വൈകിട്ട് 6.30 മുതല്‍ രാവിലെ 6.30 വരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ചെതലയത്ത് റേഞ്ച് സൗത്ത് വയനാട് ഡിവിഷന് എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആനശല്യത്തിന്റെ പേര് പറഞ്ഞ് യാതൊരു വിധ ചര്‍ച്ചയുമില്ലാതെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍