പ്രവാസികള്‍ക്ക് തൊഴില്‍ പരീക്ഷ; ആശങ്കയകറ്റാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: സൈന്‍ ജിദ്ദ

ജിദ്ദ:വിദേശ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം പരിശോധിക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ അകറ്റാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് സൈന്‍ ജിദ്ദ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള സമൂഹം എന്ന നിലയില്‍ ഇന്ത്യന്‍ തൊഴിലാളികളെയാണ് ആദ്യം പരീക്ഷക്ക് വിധേയമാക്കുക. വിദേശ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ മാത്രം മതിയെന്ന പുതിയ നയത്തിന്റെ ഭാഗമായാണ് സൗദിയുടെ നീക്കം. ലഭ്യമായ വിവര പ്രകാരം അറബി, ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളിലാണ് പരീക്ഷ. യോഗ്യതയിണ്ടെങ്കിലും ഭാഷാ പരിമിതി മൂലം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായതിനാല്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാറുകള്‍ ഇടപെടലുകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജിദ്ദയിലെത്തിയ സൈന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യോഗം സ്വീകരണം നല്‍കി. വ്യക്തിത്വ വികസനത്തിലൂടെയും കഴിവുകള്‍ വര്ധിപ്പിക്കുന്നതിലൂടെയും മാത്രമേ വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ എന്ന സാഹചര്യമാണ് വന്നിരിക്കുന്നതെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈന്‍ പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാപ്റ്ററിന്റെ ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഡയറക്റ്റര്‍ ഷാനവാസ് മാസ്റ്റര്‍ വിശദീകരിച്ചു. സ്വദേശത്തായാലും വിദേശത്തായാലും സൈനിന്റെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്നും, പ്രവാസി വിഷയങ്ങളില്‍ ജിദ്ദ ചാപ്റ്റര്‍ നടത്തുന്ന ഇടപെടലുകളില്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും യോഗത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സൈന്‍ പാട്രണ് ഖാദര്‍ ചെങ്കള സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ റഷീദ് വരിക്കോടന്‍, നാസര്‍ വെളിയംകോഡ്, അഷ്‌റഫ് പൊന്നാനി, ജമാലുദ്ധീന്‍, റസാഖ് ചേലക്കോട്, ജുനൈസ് ബാബു കെ.ടി, ശിഹാബ് സി.ടി, ഹിഫ്‌സുറഹ്മാന്‍, ഇര്‍ഷാദ് കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു. എക്‌സിക്യൂട്ടീവ് കോഡിനേറ്റര്‍ മുഹമ്മദ് സാബിത്ത് സ്വാഗതവും ഫിനാന്‍സ് കോഡിനേറ്റര്‍ ഉമ്മര്‍ കോയ നന്ദിയും പറഞ്ഞു.കൂളിവയല്‍ ആസ്ഥാനമായി മാനവവിഭവശേഷി വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഡര്‍ഷിപ്പിന്റെ ഏറ്റവും സജീവമായ ചാപ്റ്ററാണ് ജിദ്ദയിലേത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍