സബ്ബ് കളക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിലിടിച്ചു;ആര്‍ക്കും പരിക്കില്ല

അഞ്ചാംമൈല്‍:വയനാട് സബ്ബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് സഞ്ചരിച്ചിരുന്ന ഡസ്റ്റര്‍ വാഹനം അപകടത്തില്‍പ്പെട്ടു. തൊട്ടുമുന്നിലായി പോകുകയായിരുന്ന ഇന്‍ഡിക കാറിന്റെ പിന്‍വശത്തിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പുറകില്‍ സബ്ബ് കളക്ടറുടെ വാഹനം ഇടിക്കുകയായിരുന്നു. കാറിന് മുന്നിലായി സ്‌കൂട്ടര്‍ വന്നപ്പോള്‍ പെട്ടെന്ന് കാര്‍ ബ്രേക് ചെയ്തതോടെ പുറകിലായി വന്ന ഡസ്റ്റര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍