വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: യുവജനതാദള്‍ (എസ്)
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ ഷഹ്ല ഷെറിന് എന്ന വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിക്കാനിടയായ സാഹചര്യം മെച്ചപ്പെട്ട ചികിത്സ വേഗത്തില്‍ ലഭ്യമാക്കാന്‍ വയനാട് നിലവില്‍ സൗകര്യമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നു യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ സാങ്കേതികത്വം മറികടന്ന് മെഡിക്കല്‍ കോളേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വജന സ്കൂളും ഷഹ്ല ഷെറിന്റെ വീടും സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് നിസാര്‍ പള്ളിമുക്ക്, ഉനൈസ് കല്ലൂര്‍, മഹിളാജനത സംസ്ഥാന സെക്രട്ടറി അന്നമ്മ പൗലോസ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍