കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണം: കേരള എന്‍.ജി.ഒ അസോസിയേഷന്
മീനങ്ങാടി:വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാര്ക്ക്കുടിശ്ശികയായ എട്ടു ശതമാനം ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എന്‍.ജി ഒ അസോസിയേഷന് മീനങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യന് ആവശ്യപ്പെട്ടു. വി.ജി ജഗദന്റെ അധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആര് രാംപ്രമോദ്, ഷാജി പി.എസ്, ബിന്ദുലേഖ കെ.വി, ഡെന്നിഷ് മാത്യു, പ്രശോഭ് കെ.ജി, ഷോണി ജോസഫ്, ജി.പ്രവീണ്‍കുമാര്‍, പി.ജെ ഷിജു, കൊച്ചുത്രേസ്യ, സി.വി ഷാജി, ലിനറ്റ് റോസ്, അഭീഷ്കെ.ബി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍