ഷഹ്ല ഷെറിന്റെ വസതി സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു
ബത്തേരി:പാമ്പുകടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്റെ വീട് സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു.പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ബന്ധുക്കളെ സമാശ്വസിപ്പിക്കുകയും ചെയ്തു.സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, സമസ്ത ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് , ജില്ലാ മുശാവറ അംഗം സി.പി മുഹമ്മദ് കുട്ടി ഫൈസി ,എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡണ്ട് ജഅഫര്‍ ദാരിമി, ജിപ്സ് ഫൗണ്ടേഷന് ഭാരവാഹികളായ ആരിഫ് വാഫി വാരാമ്പറ്റ, അബ്ദുറഊഫ് വാഫി, വി പി അബൂബക്കര്‍ ഹാജി പൊയിലൂര്‍ , നസീഫ് റഹ്മാന് വാഫി, ഉസ്മാന് ഹസനി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷ കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍