പാമ്പ് വിഷബാധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ബത്തേരി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കണ്ണങ്കോട് ചുക്കാലിക്കുനി കോളനിയില്‍ പാമ്പ് വിഷബാധയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വയനാട്ടിലെ വിഷമുള്ള പാമ്പുകളെ കുറിച്ചും,അവയെ തിരിച്ചറിയുന്ന രീതികളെ കുറിച്ചും,പാമ്പ് കടിക്കുള്ള പ്രാഥമിക ചികിത്സയെ കുറിച്ചും ഡോ.അരുണ്‍ ബേബി ക്ലാസെടുത്തു.നവോദയ ഗ്രന്ഥശാല പ്രസിഡന്റ് സി.എം ഐസക് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് സിദ്ധ മെഡിക്കല്‍ ക്യാമ്പും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍