റിലേ നിരാഹാര സമരത്തിന് കേരള എന്‍.ജി ഒ അസോസിയേഷന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു
ബത്തേരി :കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് കൃത്യമായി ശബളവും മറ്റ് ആനുകുല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ നിരാഹര സമരത്തിന് കേരള എന്‍ ജി ഒ അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി ബത്തേരി ഡിപ്പോയിലെത്തി സമര ഭടന്മാര്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനവും പൊതു യോഗം നടത്തി.പൊതു യോഗം എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രമേശ് മാണിക്യന് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.എ മുജിബ്, സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് സെബാസ്റ്യന്‍, ഇ എസ് ബെന്നി.ആര് ചന്ദശേഖരന്' സി.എസ് പ്രഭാകരന് ''ജില്ലാ വൈസ് പ്രസിഡന്‍ണ്ട് കെ.എ ഉമ്മര്‍' ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ ജിതേഷ്, എം സി വില്‍സണ്‍ ' അബ്ദുള്‍ ഗഫൂര്‍', ശിവരാമന്' എം.കെ, ജെയിംസ് കുര്യ യന്‍, എന്നിവര്‍ സംസാരിച്ചു മിനി സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് എന്‍.കെ സഫറുള്ള ,ശശിധര കുറുപ്പ് 'എം.സി ജോസഫ്.,ഇ എം സുമേഷ്' ശ്രീമതി രമ' ശ്രീമതി ജെനി' ബെന്‍സി ജേക്കബ്ബ്', അനില്‍കുമാര്‍, വിനോദ് കുമാര്‍' ഷോണി ജോസഫ്, ബിജോഷ്, പ്രവീണ്‍ കുമാര്‍'ഷൈബി', എന്നിവര്‍ നേതൃത്വം നല്കി. പൊത ഗതാഗതം സംരക്ഷിക്കുക, ശബളം കൃത്യമായി വിതരണം ചെയ്യുക,ഡി.എ അനുവദിക്കുക, ശബള പരിഷ്ക്കരണം നടപ്പിലാക്കുക' 10 വര്‍ഷത്തിലധികമായി ജോലി ചെയ്ത് വരുന്ന എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തക ' സ്വകാര്യവത്ക്കരണ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്ന് വരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms