മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
മീനങ്ങാടി :ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുള്ള 18 വയസ് വരെയുള്ള പോഷകാഹാര കുറവുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.വാര്‍ഡ് തലത്തില്‍ തിരഞ്ഞെടുത്ത പോഷകാഹാര കുറവുള്ള കുട്ടികളെ ഒരുമിച്ച് എത്തിച്ച് പരിശോധിച്ച്, മരുന്നും, അവശ്യ പോഷകാഹാര കിറ്റും വിതരണവും ചെയ്തു.ക്യാമ്പിന്റെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ന്റിങ്ങ് കമ്മറ്റി ചെയര്മാന് സുരേഷ് അദ്ധ്യക്ഷനായിരുന്നു. മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തി.ഡോ. മധുസൂദനന്, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പോഷകാഹാര കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ,വാര്‍ഡ് മെമ്പര്‍മാരായ റെജിമോള്‍,ബേബി ലത, മിനി സാജു ,ഡോ. കൃഷ്ണപ്രിയഎന്നിവര് ആശംസകള്‍ നേര്‍ന്നു.പദ്ധതി നിര്‍വ്വഹണ കോര്‍ഡിനേറ്റര്‍ ബൈജു .എ.ജെ നന്ദി പറഞ്ഞുആശപ്രവര്ത്തകര്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.ക്യാമ്പില്‍ 85 കുട്ടികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍