ഷഹലയുടെ മരണം; അധ്യാപകര്‍ക്കും, ഡോക്ടര്‍ക്കുമെതിരെ കേസെടുത്തു
ബത്തേരി:ബത്തേരി സാര്‍വ്വജന സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷഹല പാമ്പുകടിയേല്‍ക്കുകയും, തുടര്‍ന്ന് അധ്യാപകരുടേയും, ഡോക്ടറുടേയും അനാസ്ഥ മൂലം മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ബത്തേരി പോലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്, ഹൈസ്കൂളിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്, അധ്യാപകന് ഷജില്‍, താലൂക്ക് ആശുപത്രി ഡോക്ടര്‍ ജിസ മെറിന് ജോയി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അധ്യാപകരും, ഡോക്ടറും അനാസ്ഥ കാണിച്ചതായുള്ള സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി പോലീസ് കേസെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍