ഷഹ്ലയുടെ മരണം;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം :കെ എസ് വൈ എഫ്.
ബത്തേരി:ബത്തേരി സര്‍വ്വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷഹ്ലയുടെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന് ആവശ്യപ്പെട്ടു.വകുപ്പ് തല അന്വേഷണം വേഗത്തിലാക്കി കുറ്റക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും കൃത്യസമയത്തു കുട്ടിക്ക് ചികിത്സ നല്‍കാതെ അലംഭാവം കാണിച്ച ആശുപത്രി അധികൃതരുടെ നടപടികളും അന്വേഷണ വിധേയമാക്കി ശിക്ഷ ഉറപ്പാക്കണമെന്നും കെഎസ്വൈഎഫ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ഒന്നാമതെന്നു കൊട്ടിഘോഷിക്കുന്ന കേരള സമൂഹത്തിനു ഒന്നാകെ അപമാനമാണ് ഇത്തരം സംഭവങ്ങള്‍.എല്ലാ സ്കൂളുകളിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചു ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസവകുപ്പ് മുന്‍കൈ എടുക്കണമെന്നും കെ എസ് വൈ എഫ് ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍