ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണം: കെ.ജി.പി.ടി.എ.ഒ (സി.ഐ.ടി.യു)
പനമരം:ടെക്നിക് അസിസ്റ്റന്റ് മാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്ന്കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈനേഷന്‍(സി ഐ ടി യു ) ന്റെ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.2012 മുതല്‍ പഞ്ചായത്തുകളില്‍ ജോലി ചെയ്തുവരുന്ന മുഴുവന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരെയും സ്ഥിരപ്പെടുത്തണമെന്നും ഇ പി എഫ് പരിധിയില്‍ മുഴുവന്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെയും ഉള്‍പ്പെടുത്താന്‍ നടപടി സ്വീരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി വിവി ബേബി ഉദ്ഘാടനം ചെയ്തു. ആഷിഖ് അധ്യക്ഷനായിരുന്നു.ടി വി സുനില്‍ കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും എം എസ് സഞ്ജു ലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെ വി രാകേഷ് വരവ് ചില വ് കണക്ക് അവതരിപ്പിച്ചു അരുണ്‍ പി വിജയന് സ്വാഗതവും നജീബ്നന്ദിയും പറഞ്ഞുഭാരവാഹികള്:എം എസ് സഞ്ജു ലാല്‍ (സെക്രട്ടറി), ഉല്ലാസ് കൃഷ്ണന് (പ്രസിഡന്റ്).രാകേഷ് (ട്രഷറര്‍)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍