ഷഹ്ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്; മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
ബത്തേരി:ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്ല ഷെറിന് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ കത്ത്. ഏറെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹ്ലയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കണം എന്ന് കത്തില്‍ പറയുന്നു. വയനാട്ടിലെ എറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്കൂളെന്നും സ്കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട തുക എംപി ഫണ്ടില്‍ നിന്നും നല്‍കാമെന്നും രാഹുല്‍ കത്തിലൂടെ ഉറപ്പ് നല്കുന്നു. സ്കൂളിന്റെ വികസനത്തിന് സമയബന്ധിത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍