വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ജില്ലാ കളക്ടര്‍,ജില്ലാ പോലീസ് മേധാവി,വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് യുവ ജനതാദള്‍ വയനാട് ജില്ലാ പ്രസിഡന്റ് യു എ അജ്മല്‍ സാജിദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്കൂള്‍ അധികൃതരാണെന്ന് പരാതിക്കാര്‍ ആരോപിച്ചു .സ്കൂള്‍ ഇഴജന്തുക്കളുടെ സുരക്ഷിത താവളമാണ് .ഇതിനെതിരെ കുട്ടികള്‍ പരാതിപ്പെട്ടിട്ടും അധ്യാപകര്‍ നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍