പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം;സ്കൂള്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം:എസ്എഫ്ഐ
ബത്തേരി :സുല്‍ത്താന്‍ ബത്തേരി സര്‍വ്വജനാ സ്കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിക്കാനുണ്ടായ സംഭവത്തില്‍ കൃത്വ സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ അധ്യാപകര്‍ തയ്യാറായില്ല എന്ന സഹപാഠികളുടെ പരാതി ഗൗരവത്തില്‍ കണ്ട് അധ്യാപകര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്കുന്ന സാഹചര്യത്തിലും അത് ഉപയോഗപ്പെടുത്താതെ സ്കൂളിലെ പൊട്ടിപൊളിഞ്ഞ ബില്ഡിങ്ങുകളില് വേണ്ട നവീകരണങ്ങള്‍ നടത്താതെ ക്ലാസെടുക്കാന്‍ തീരുമാനിച്ച അധികൃതരും അധ്യാപകരും പിടിഎ യും വിഷയത്തില്‍ മറുപടി പറയണമെന്നും എസ്എഫ്ഐ.ഇനിയും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍,ഒരു കാരണവശാലും അനുവതിച്ചുകൂടാനാവാത്ത വീഴ്ച്ച വരുത്തിയ സ്കൂളിലെ ഉദ്യോഗസ്ഥരും മനേജ്മെന്റും പിടിഎ യും അടക്കമുള്ള അധികൃതരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രതാവനയില്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍