എംഎസ്എഫ് നാളെ കരിദിനം ആചരിക്കും
ബത്തേരി:ബത്തേരി സര്‍വ്വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേല്‍ക്കുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ (നവംബര്‍ 22) എംഎസ്എഫ് കരിദിനം ആചരിക്കുമെന്ന് എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്കൂളുകള്‍ പാമ്പു വളര്‍ത്തു കേന്ദ്രമാക്കുന്ന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥക്കെതിരെ യാണ് എംഎസ്എഫ് ക്യാമ്പസുകളിലും പഞ്ചായത്തുകളിലും കരിദിനം ആചരിക്കുന്നതെന്ന് എംഎസ്എഫ് ജിില്ലാ പ്രസിഡന്റ് പി പി ഷൈജല്‍ പ്രസ്താവിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍