കൊലക്കുറ്റത്തിന് കേസെടുക്കണം: യൂത്ത് കോണ്‍ഗ്രസ്സ്
ബത്തേരി:ബത്തേരി സര്‍വജന സ്കൂളില്‍ വിദ്യാര്‍ത്ഥിനി ക്ലാസ്സ് റൂമില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പാമ്പ് കടിയേറ്റതായി മരണപ്പെട്ട വിദ്യാര്‍ത്ഥിനിയും. സഹപാഠികളും അദ്ധ്യാപകരെ അറിയിച്ചിട്ടും കൃത്യസമയത്ത് ചികിത്സ നല്ക്കാന് ശ്രമിക്കാതിരുന്ന അദ്ധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനും .മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനും തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍