വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ബാലാവകാശ കമ്മീഷന് കേസെടുത്തു
ബത്തേരി :ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ വെച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി സുരേഷ് സ്വമേധയാ കേസെടുത്തു. സംസ്ഥാന പോലീസ് മേധാവി, ജില്ല കളക്ടര്‍, പൊതുവിദ്യഭ്യാസ ഡയറക്ടര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.കുട്ടികളുടെ സുരക്ഷയെ മാനിച്ച് അധ്യയന വര്‍ഷാരംഭത്തിന് മുന്‍പ് സ്കൂള്‍ പരിസരത്തുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. കുട്ടികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന സ്കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും, അപകടമുണ്ടായപ്പോള്‍ യഥാസമയം കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിലും സ്കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയുട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പി സുരേഷ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍