വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; എം.എസ്.എഫ് വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു; അധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.
ബത്തേരി:ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ 5ാം തരത്തില്‍ പഠിക്കുന്ന ഷഹ്ല ഷെറിന് എന്ന കുട്ടി ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.ഉപരോധത്തെ തുടര്‍ന്ന് സ്കൂളിലെ പ്രൈമറി അധ്യാപകനായ സിപി ഷജിലിനെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. നാട്ടുകാരുടേയും, പിടിഎയുടേയും ആരോപണ പ്രകാരം ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥ കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെന്റ് നടപടി സ്വീകരിക്കുന്നതാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും പിടിഎ, അധ്യാപകര്‍,ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുന്നതിന് പ്രധാന അധ്യാപകര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ല വിദ്യഭ്യാസ ഓഫീസര്ഡ മുഖേനെ നിര്‍ദ്ദേശം നല്‍കുന്നതാണെന്നും വിദ്യഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍