ബി.എം.എസ് ടിപ്പര്‍ യൂണിറ്റ് രൂപീകരിച്ചു
പുല്‍പ്പള്ളി:വയനാട് ജില്ലയിലെ അടഞ്ഞുകിടക്കുന്ന ക്വാറികള്‍ നിയമാനുസൃതമായി തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റേയും, ബന്ധപ്പെട്ട അധികൃതരുടേയും ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ഹരിദാസന് തയ്യില്‍ ആവശ്യപ്പെട്ടു.പുല്‍പ്പള്ളിയിലെ ടിപ്പര്‍ തൊഴിലാളികളുടെ യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയന് അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം യൂണിയന് ജില്ലാ പ്രസിഡണ്ട് സന്തോഷ് ജി നിര്‍വ്വഹിച്ചു.യോഗത്തില്‍ ബി എം എസ്സ് മേഖല പ്രസിഡണ്ട് ഇ.ആര്.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.എന്‍.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി.പുതുക്കിയ ക്ഷേമനിധി ആനുകൂല്യങ്ങളെ കുറിച്ചും, ക്ഷേമനിധിയില്‍ തൊഴിലാളികള്‍ അംഗങ്ങളാവേണ്ട ആവശ്യകതയെ കുറിച്ചും ക്ഷേമനിധി ഓഫീസര്‍മാരായ ബിനീഷ് ജോസ്, അനൂപ് എന്നിവര്‍ ക്ലാസ്സ് എടുക്കുകയും, തൊഴിലാളികളെ ക്ഷേമനിധിയില്‍ ചേര്‍ക്കുകയും ചെയ്തു.ഭാരവാഹികളായി പ്രസിഡണ്ട്: പി.പി.സുരേഷ് വൈ. പ്രസിഡണ്ട്: പി.വി.തമ്പി ജനറല്‍സെക്രട്ടറി: അരുണ്‍ കാസ്ട്രോ സെക്രട്ടറി: കെ.ജി. സുമേഷ്,ട്രഷറര്‍: ശ്രീഷ് മോന് എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍