നാട്ടുഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ഊണിന്റെ മേളം
മൂളിത്തോട്:എടവക നാഷണല്‍ എ.എല്‍.പി.സ്കൂളില്‍ ഊണിന്റെ മേളം നടത്തി. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന നാടന്‍ വിഭവങ്ങള്‍ കൊണ്ട് സദ്യ നടത്തി.നാടന്‍ ഭക്ഷണത്തിന്റെ നന്മയെ മറന്ന്, ഫാസ്റ്റ്ഫുഡിന്റെ മാസ്മരികതയിലമരുന്ന ഈ കാലത്ത് നാട്ടുഭക്ഷണത്തിന്റെ മേന്മ യെപ്പറ്റി ജൈവ വൈവിധ്യ കര്‍ഷക സംരക്ഷക അവാര്‍ഡ് ജേതാവ് മാനുവല്‍ പള്ളിക്കമാല് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു.കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍ എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'രുചിമേളം'പാചകപ്പതിപ്പ് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സോണിയ ക്ലാസ്സ് ലീഡര്‍ മാസ്റ്റര്‍ വിഘ്നേശ്വറിന് നല്കി പ്രകാശനം ചെയ്തു.പ്രധാനാധ്യാപിക സിസ്റ്റര്‍ സിനി ഫ്രാന്‍സിസ്,സിസ്റ്റര്‍ ജിന്‍സി സെബാസ്റ്റ്യന്‍,ജിഷാര ജെയിംസ്എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍