ദഅവത്ത്:നവ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം:എസ് മുഹമ്മദ് ദാരിമി
പനമരം:വഴിതെറ്റികൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തെ നേര് വഴിയിലേക്ക് നയിക്കാന്‍ ദഅവത്തിന്റെ മേഖലയില്‍ നവസാധ്യതകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തണമെന്നും സംഘടനാ പ്രവര്‍ത്തകര്‍ ഈ കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും സമസ്ത: ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ആവശ്യപ്പെട്ടു.അണി ചേരാം;ആത്മാവിനായി സംഘടിക്കാം;സമൂഹത്തിനായ് എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പനമരത്ത് സംഘടിപ്പിച്ച ടോപ് അപ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് വൈ എസ് മേഖലാ പ്രസിഡന്റ് കുണ്ടാല അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു.ടി കെ അബൂബക്കര്‍ മൗലവി വിഷയമവതരിപ്പിച്ചു സംസാരിച്ചു.കെ എ നാസര്‍ മൗലവി, എ കെ സുലൈമാന്‍ മൗലവി, എം അബ്ദുറഹ്മാന് ഹാജി, കുഞ്ഞമ്മദ് കൈതക്കല്‍, ലത്തീഫ് അഞ്ചുകുന്ന് സി എച്ച് അഷ്റഫ് സംസാരിച്ചു അലി യമാനി പന്തിപ്പൊയില്‍ മൗലിദ് ജല്‍സക്ക് നേതൃത്വം നല്കി വെള്ളേരി ഹസൈനാര്‍ സ്വാഗതവും സി കെ നൗഷാദ് മൗലവി നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍