300 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലിയില്‍ ആള്‍താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് നടത്തിവന്ന വാറ്റ് കേന്ദ്രത്തില്‍ പോലീസ് റെയിഡ് നടത്തി. പരിശോധനയില്‍ 300 ലിറ്റര്‍ വാഷും, 20 കിലോ ശര്‍ക്കരയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. അഞ്ച് വര്‍ഷത്തോളമായി ആള്‍താമസമില്ലാതെ കിടന്നിരുന്ന വീട്ടിലാണ് ചാരായം വാറ്റ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. പുല്‍പ്പള്ളി എസ്ഐ അജീഷ്, എസ്.ഐ സാബുനാഥ്, സിപിഓ പ്രതീഷ് തുടങ്ങിയവരാണ് റെയിഡ് നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍