വനിതാ വിംഗ് രൂപീകരിച്ചു.
പനമരം:ഗവ.പാലിയേറ്റീവ് വോളണ്ടിയേഴ്സ് വയനാട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി വനിതാ വിംഗ് രൂപീകരിച്ചു. പനമരം മന്‍സൂറുല്‍ ഇസ്ലാം മദ്രസ്സ ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് അസൈനാര്‍ പനമരത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പാലിയേറ്റീവ് കോഡിനേറ്റര്‍ സ്മിത യോഗം ഉദ്ഘാടനം ചെയ്തു. വീട്ടുകളിലെ വിശേഷ ദിവസങ്ങളില്‍ രോഗികള്‍ക്ക് ഒരു ഭക്ഷണക്കിറ്റ് നല്കുന്ന ജില്ലാതല പദ്ധതി പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീദേവി ഒരു കിറ്റിന്റെ തുക നല്കി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വേലായുധന് ട്രഷറര്‍ മനോജ് ,നാസര്‍, ജമീല തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അജി ബഷീര്‍ കല്പറ്റ(പ്രസിഡന്റ്) ശാന്തി അനില്‍ തരിയോട് (ജനറല്‍ സെക്രട്ടറി ) ഷര്‍മിന പനമരം (വര്‍ക്കിംഗ് സെക്രട്ടറി) ജമീല അസൈനാര്‍ (ട്രഷറര്‍) ജയലളിത ബത്തേരി ,സുബൈദ കല്പററ(വൈസ് പ്രസിഡന്റുമാര്‍) സിന്ധു മുട്ടില്‍, ഏലമ്മ വൈത്തിരി(ജോ. സെക്രട്ടറിമാര്‍) സുജിത.എ, ശോഭ ശ്രീകുമാര്‍, പ്രേമ മോഹന്‍, ഉമ്മുസല്‍മ, ഡാനിയ പൗലോസ്, റസിയ കല്പറ്റ, നസീമ കെ.പി, റോസ് ബെല്‍, കല്യാണി ടീച്ചര്‍, റസിയ പൊഴുതന, രജിത .എം, ദിവ്യ. ഇ.കെ, റുക്സാന തലപ്പുഴ, ഷാഹിദ തലപ്പുഴ, കദീജ മേപ്പാടി, റൈഹാനത്ത് തട്ടിപ്പുഴ, റുക്കിയ സലാം( എക്സിക്യുട്ടീവ് അംഗങ്ങള്‍)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍