പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്ററോള് ഇല്ലാതെ പണിയെടുപ്പിച്ച പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷക തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം.ഇതുമൂലം തൊഴിലുറപ്പ് കtലി ലഭിക്കാതെ പാവപ്പെട്ടവര്‍ പട്ടിണിയിലായിട്ടും ചെറുവിരല്‍ പോലും അനക്കാത്ത പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസ് (ഐ) പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ അബ്രാഹം.ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.എന്‍.യു ഉലഹന്നാന്,കെ.എന്‍ രമേശന്,പി.എന്‍.ശിവന്, സാബു കെ.മാത്യുഎന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍