പുല്‍പ്പള്ളി ടൗണില്‍ ശുചീകരണം നടത്തി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി.താഴെ അങ്ങാടി മുതല്‍ ഗവണ്മെന്റ് ആശുപത്രി വരെയുള്ള ടൗണിലെ മുഴുവന്‍ സ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നീക്കം ചെയ്തു. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്‍.യു.ഉലഹന്നാന് നിര്‍വ്വഹിച്ചു.എന്‍.എസ്.എസ് കോഡിനേറ്റര്‍ നിഷ എം.വൈ,വിഷ്ണു ടി.എസ് ,ജിതിന്,പ്രശാന്ത് പ്രകാശ്,സി.ടി ബാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍