OPEN NEWSER

Wednesday 07. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓട്ടോറിക്ഷയ്ക്ക് നേരെ   കാട്ടാനയുടെ ആക്രമണം : ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക് 

  • Mananthavadi
16 Nov 2019

തിരുനെല്ലി:ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 9.30 ഓടെ അപ്പപാറയില്‍ നിന്നും   തിരുനെല്ലിയിലേക്ക്  ആളെ എടുക്കാന്‍ പോകുന്നതിനിടെ തിരുനെല്ലി പോലീസ് സ്‌റ്റേഷന് സമീപത്ത്  വെച്ചാണ്  ഓട്ടോക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.ആക്രമണത്തെ തുടര്‍ന്ന്  അപ്പപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ  കടമ്പുകാട്ടില്‍ കഌറ്റസ് (37) ന് പരിക്കേറ്റു. തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നാലെയെത്തിയ കാട്ടാന തുമ്പികൈ കൊണ്ട് ഓട്ടോയുടെ പിന്‍ഭാഗത്ത് അടിച്ചതായി ക്ലീറ്റസ് പറയുന്നു. തുടര്‍ന്ന് മറിഞ്ഞു വീണ ഓട്ടോയില്‍ നിന്ന് എഴുന്നേറ്റ് ഓടിയതിനാല്‍ വലിയ അപകടത്തില്‍ നിന്ന് ക്ലീറ്റസ് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്താല്‍ രാത്രി തന്നെ ക്‌ളീറ്റസിനെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയിലേക്ക് പോകുന്ന വഴിയും വാഹനത്തിന് നേരെ ആന ചീറിയടുത്തതായും പറയുന്നുണ്ട്. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show