ഒടുവില്‍ കലാമാമാങ്കത്തിന് കൊട്ടിക്കലാശം..!
പടിഞ്ഞാറത്തറ:കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പടിഞ്ഞാറത്തറയില്‍ നടന്നുവന്നിരുന്ന വയനാട് ജില്ലാ സ്കൂള്‍ യുവജനോത്സവത്തിന് പരിസമാപ്തിയായി. കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ പുത്തന്‍ താരോദയങ്ങള്‍ക്ക് വയനാട് വേദിയായി. യുപി വിഭാഗത്തില്‍ മുട്ടില്‍ ഡബ്ല്യൂ.ഒ യുപി സ്കൂള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍സെക്കണ്ടറി സ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യു.ഒ ഹയര്‍സെക്കണ്ടറി സ്കൂള്‍, യുപി സംസ്കൃതോത്സവത്തില്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്കൂള്‍, ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ കണിയാരം ഫാ.ജി.കെ.എം ഹയര്‍സെക്കണ്ടറി, യു.പി അറബി കലോത്സവത്തില്‍ മുട്ടില്‍ ഡബ്ല്യു.ഒ യു.പി സ്കൂള്‍, ഹൈസ്കൂള്‍ അറബിക് കലോത്സവത്തില്‍ പനമരം ക്രസന്റ് പബ്ലിക് ഹൈസ്കൂളും ചാമ്പ്യന്‍പട്ടമണിഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍