കൗമാര കലാ പൂരത്തിന് ഇന്ന് കൊടിയിറക്കം ; പൂര്‍ത്തിയാവാന്‍ 38 ഇനങ്ങള്‍
പടിഞ്ഞാറത്തറ:വയനാട് ജില്ലാ സ്കൂള്‍ കലാമേളയ്ക്ക് ഇന്ന് കൊടിയിറക്കം.അവസാന ദിനമായ ഇന്ന് 5 വേദികളിലായി 38 ഇനങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്.വേദി ഒന്ന് സബര്‍മതിയില്‍ ഇന്ന് നടക്കേണ്ട പരിചമുട്ട് കളി,മാര്‍ഗംകളി,ചവിട്ടുനാടകം എന്നിവ വേദി രണ്ട് മഹാത്മയിലേക്ക് മാറ്റിയിട്ടുണ്ട്. വേദി രണ്ടിലെ നടക്കുന്ന ഓട്ടന്‍ തുള്ളല്‍ മത്സരങ്ങള്‍ വേദി ഒന്നിലേക്കും മാറ്റിയിട്ടുണ്ട്.വൈകുന്നേരമാവുന്നതോടെ മത്സരങ്ങള്‍ മുഴുവന്‍ നല്ല നിലയില്‍ തീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘാടകര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍