കല്‍പ്പറ്റ എന്‍.എസ്.എസിന്റെ കുത്തക തകര്‍ക്കാന്‍ മാനന്തവാടി എം.ജി എം
പടിഞ്ഞാറത്തറ:വയനാട് ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ രണ്ടാം ദിനം 262 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറിയുടെ കുത്തക തകര്‍ക്കാനുള്ള മുന്നേറ്റവുമായി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍. 15 ഇനങ്ങള്‍ കൂടി അവശേഷിക്കെ എം.ജി.എം 100 പോയന്റുകളുമായി മുന്നേറുകയാണ്. എന്‍.എസ്.എസിന് 75, പിണങ്ങോട് ഡബ്ല്യു. ഒ ഹയര്സെക്കണ്ടറിക്ക് 73, മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറിക്ക് 70 പോയിന്റുകള്‍ ലഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യു. ഒ ഹയര്‍സെക്കണ്ടറി 145 പോയന്റുകളുമായി ഏറെ മുന്നിലാണ്. ദ്വാരക സേക്രഡ് ഹാര്‍ട്ട് 85, മാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറി 73 പോയന്റുകളുമായി പിന്നിലുണ്ട്. യു.പി വിഭാഗത്തില്‍ രണ്ടിനങ്ങള്‍ അവശേഷിക്കെ മുട്ടില്‍ ഡബ്ല്യു. ഒ യു .പി സ്കൂള്‍, പടിഞ്ഞാറത്തറ എ യുപി, പഴൂര്‍ സെന്റ് ആന്റണി എന്നീ സ്കൂളുകള്‍ 25 പോയന്റുകള്‍ നേടി ഫോട്ടോ ഫിനിഷിലേക്ക് കുതിക്കുകയാണ്. യു.പി സംസ്കൃതോത്സവത്തില്‍ ബത്തേരി അസംപ്ഷന്‍ 40 പോയിന്റുകള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ കണിയാരം ഫാ.ജി.കെ.എം ഹയര്‍ സെക്കണ്ടറി 45 പോയിന്റുകളോടെ ചാമ്പ്യന്മാരായി.യു.പി അറബിക് കലോത്സവത്തില്‍ മുട്ടില്‍ ഡബ്ല്യു.ഒ യു പി 38 പോയന്റുകളോടെ ചാമ്പ്യന്മാരായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പനമരം ക്രസന്റ് പബ്ലിക് സ്കൂള്‍ 58 പോയന്റുകളോടെ ചാമ്പ്യന്മാരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍