രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി.
മീനങ്ങാടി: വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് വേണ്ടി മാത മൂല ഹരിത ഗ്രാമത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യുണിറ്റ് പൂതാടി ശ്രീനാരായണാ എച്ച് എസ് എസ് എന്‍ എസ് എസ് യുണിറ്റുമായി ചേര്‍ന്ന് മെഡി. ക്യാമ്പ് സംഘടിപ്പിച്ചു.എക്സൈ സ് വകുപ്പിന്റെ വിമുക്തി പരിപാടിയുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ 107 പേരുടെ രക്തം മൂത്രം തുടങ്ങിയവ പരിശോധിക്കുകയും പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍ മറ്റ് പ്രശ്നങ്ങള്‍ എന്നിവ നിര്‍ണയിക്കുകയും ചെയ്തു. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കു മടക്കം എല്ലാവര്ക്കും അവശ്യമായ മരുന്നുകള്‍ അധിക ചികിത്സ തുടങ്ങിയവ നിര്‍ദ്ദേശിക്കപ്പെട്ടു. വന്നവര്‍ക്കെല്ലാം ലഘുഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഡോക്ടര്‍മാരും സംഘവുമാണ് രോഗനിര്‍ണ്ണയം നടത്തിയത്. മാത മൂല പട്ടികവര്‍ഗ്ഗ അംഗണ്‍വാടിയിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം എം.എന്‍ മുരളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസി. മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു. എക്സൈസ് അസി.ഇന്‍സ്പെക്ടര്‍ വി.കെ.മണികണ്ഠന് പദ്ധതി വിശദീകരിച്ചു.എസ് എം സി ചെയര്മാന് ഹൈറുദീന്, പ്രോഗ്രാം ഓഫീസര്‍മാരായ ശിവപ്രസാദ് പി, സുദര്ശന്, ഇഖ്റ ഹോസ്പിറ്റല്‍ കോര്‍ഡിനേറ്റര്‍ കെ.ബഷീര്‍,ലീഡര്‍ അക്സ മരി യ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍