ലോക പ്രമേഹ ദിനാചരണം നടത്തി
മീനങ്ങാടി:ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി മീനങ്ങാടി സി.എച്ച്.സി യുടെ ആഭിമുഖ്യത്തില്‍ അത്തിനിലം അംഗന്‍വാടി കേന്ദ്രീകരിച്ച് ലോക പ്രമേഹദിനം ആചരിച്ചു.പരിപാടി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ രാജശേഖരന് ഉത്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സിന്ധു രാജന് അദ്ധ്യക്ഷയായിരുന്നു.പരിപാടിയുടെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു.വ്യായാമ ശീലങ്ങളെ സംബന്ധിച്ച് റിയ ഐസണ്‍ പരിശീലനം നല്കി.പ്രമേഹ ദിനത്തിന്റെ സന്ദേശമായ 'പ്രമേഹ രോഗനിയന്ത്രണത്തില്‍ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സി.എച്ച്. സി മീനങ്ങാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി സംസാരിച്ചു.ജീവിത ശൈലീ രോഗനിയന്ത്രണത്തില്‍ നമ്മുടെ പങ്ക് എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് ക്ലാസെടുത്തു.ജെ.എച്.ഐമാരായ ബൈജു അ ഖ അമാനുള്ള , ജൂനിയര്‍ പബ്ബിക് ഹെല്‍ത്ത് നഴ്സ് മാരായ ശീമതി നിര്‍മ്മല , രേഖ, ആത പ്രവര്‍ത്തകരായ ദീപ, ജിന്‍സി ,ജിനിവയോജന ക്ലബ്ബ് പ്രസിഡന്റ് മാണി സി.ടി ഡേവിഡ്, എന്നിവര്‍ നേതൃത്വം നല്കി.ശേഷം കലാപരിപാടികള്‍ അരങ്ങേറി.സെന്റ് ഗ്രിഗോറിയസ് ബി.എഡ് കോളജ് കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.വിവിധ മല്‍സരപരിപാടികള്‍ നടന്നു. രേഖ നന്ദി പ്രകടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍