'ഹരിതാഭം' പദ്ധതി ഉദ്ഘാടനം ചെയ്തു.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കബനി ഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളില്‍ നടപ്പാക്കുന്ന 'ഹരിതാഭം'പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡുമെമ്പര്‍ പി.വി.സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.സ്കൂളിലും പരിസര പ്രദേശങ്ങളിലും വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുക, അധ്വാനത്തിലൂടെ സമ്പാദ്യം നേടുക എന്നിവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.ഹെഡ്മിസ്ട്രസ് കെ.ജെ. മിന് സിമോള് പദ്ധതി വിശദീകരണം നടത്തി.എക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ്, മോളി സെബാസ്റ്റ്യന്‍,അബ്ദുള്‍ മജീദ്, മാസ്റ്റര്‍ ആദിത്യ സുധീര്‍,ദില്‍ഹാര സുജിത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍