വയനാടിന്റെ കലാ മാമാങ്കത്തിന് പടിഞ്ഞാറത്തറയില്‍ വര്‍ണ്ണാഭമായ തുടക്കം
പടിഞ്ഞാറത്തറ: വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തിന് പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കലയുടെ പുതിയ കണ്ടുപിടുത്തങ്ങളാവണം സ്കൂള്‍ മേളകളെന്ന് എം.എല്‍.എപറഞ്ഞു .ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹീം തോണിക്കര പതാക ഉയര്‍ത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമാ താരം അനു സിത്താര മുഖ്യാതിഥിയായിരുന്നു. രാഹുല്‍ ഗാന്ധി എം.പി.യുടെ സന്ദേശം ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ടി.ജെ.പഷ്പവല്ലി വായിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്, സ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി, തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍