മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ മയക്കുമരുന്നു വേട്ട
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡാഷ് ബോര്‍ഡ് ബോക്സില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 95 മയക്കുമരുന്ന് ആംപ്യൂളുകള്‍ പിടികൂടി.മയക്കുമരുന്ന് കടത്തിയ കല്‍പ്പറ്റ എടപ്പെട്ടി പുത്തൂക്കണ്ടി വീട്ടില്‍ അഷറഫ് പി.കെ (42), കല്‍പ്പറ്റ തുര്‍ക്കി ചൊക്ലി ഹൗസില്‍ സെയ്ദ് (42) എന്നിവരെ അറസ്റ്റു ചെയ്തു.വാഹനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട ചെണ്ടക്കുനി സ്വദേശി നൗഫല്‍, റിപ്പണ്‍ സ്വദേശി നിസാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.മയക്കുമരുന്ന് കടത്തിയ കെ.എ 03 എം.സി 7561 കാറും കസ്റ്റഡിയിലെടുത്തു.20 വര്‍ഷം വരെ കഠിന തടവ് ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബൈജു.എസ്സ്, ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ശശി, കെ. എം. സൈമണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. രഘു, അജേഷ് വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍