രാജ്യം നാശത്തിലേക്ക് നീങ്ങുമ്പോള്‍ മോദിയുടെ ശ്രദ്ധ പകപോക്കലില്‍:കെ.കെ അബ്രഹാം
ബത്തേരി:രാജ്യം സര്‍വ്വനാശത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ പരിഹാര നടപടികള്‍ക്ക് ശ്രമിക്കാതെ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള തിരക്കിലാണ് മോദിയും അമിത്ഷായുമെന്ന് കെപിസിസി സംസ്ഥാന ജനറ ല്‍ സെക്രട്ടറി കെ.കെ അബ്രഹാം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖല തകര്‍ന്നു തരിപ്പണമായി.കര്‍ഷക ആത്മഹത്യകള്‍ മുമ്പെങ്ങും ഇല്ലാത്ത വിധം പെരുകി.ഇന്ത്യയെ പുറകോട്ടടിപ്പിക്കുന്ന മോദിയുടെ വികലനയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് സന്ധിയില്ലാ സമരങ്ങള്‍ക്ക് തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് റ്റി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു.എന്‍.എം വിജയന്, സി.പി വര്‍ഗീസ്,ആര്.പി ശിവദാസ്, ഡി.പി രാജശേഖരന്,നിസി അഹമ്മദ്, എന്‍.സി കൃഷ്ണകുമാര്‍, ബാബു പഴുപ്പത്തൂര്‍,സക്കരിയ മണ്ണില്‍, പി.ഉസ്മാന്, ജയ മുരളി, കെ.സരള, സി.കെ ബഷീര്‍,ശ്രീജി ജോസഫ്, ജോര്‍ജ് കട്ടക്കയം, സി.ടി ചന്ദ്രന്, വി.ബാലസുബ്രമണ്യന്, പി.എം തോമസ്, രാധ രവീന്ദ്രന്, ബിന്ദു സുധീര്‍ ബാബു, എം.കെ രവീന്ദ്രന്, മണിനൂല്പ്പുഴ, സെബാസ്റ്റ്യന്‍ തോമാട്ടുചാല്‍, അനില്‍ എസ് നായര്‍,ജിനു ജോസഫ്, ജിജി അലക്സ്, ജിത്തു മാടക്കര, റഹീം കുന്നത്ത്, അഫ്സല് ചീരാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍