ഖാദിബോര്‍ഡിന്റെ സ്ഥലത്ത് നിന്നും അനധികൃത മരംമുറി രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി വീട്ടിമൂലയിലെ ഖാദി ബോര്‍ഡിന് കീഴിലുള്ള ഭൂമിയില്‍ നിന്ന് അനധികൃതമായി മരംമുറിച്ച് കടത്തിയ കേസില്‍ രണ്ടുപേരെകൂടി പോലീസ് അറസ്റ്റുചെയ്തു. പുല്‍പ്പള്ളി ഭൂദാനം ചക്കിട്ടുകുടിയില്‍ പൗലോസ് (ജോയി 52), വേലിയമ്പം തോമ്പില്‍ മോഹനന് (58) എന്നിവരെയാണ് പുല്‍പ്പള്ളി എസ്.ഐ അജീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ആ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മരം മുറിച്ച് ഫര്‍ണിച്ചര്‍ കടയിലെത്തിച്ച കളനാടിക്കൊല്ലി സ്വദേശി സണ്ണി നേരത്തെ അറസ്റ്റിലായിരുന്നു.ഒക്ടോബര്‍ ആദ്യവാരം ഭൂദാനത്തെ ഖാദി ബോര്‍ഡിന്റെ സ്ഥലത്തു നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. നിര്‍മ്മാണ പ്രവൃത്തികളുടെ മറവിലായിരുന്നു മരം മുറി. മരം മുറിച്ചു മോഷ്ടിച്ചു കടത്തിയെന്നാണ് കേസ് .ഖാദി ബോര്‍ഡ് അധികൃതര്‍ സ്ഥലത്ത് നിന്ന് മരം മോഷണം പോയെന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍