വയനാട് റവന്യൂ ജില്ലാ കായികമേള സമാപിച്ചു
പനമരം:നവംബര്‍ 5 മുതല്‍ പനമരം ജി എച്ച് എസ് എസില്‍ നടത്തിവന്ന പതിനൊന്നാമത് റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള സമാപിച്ചു.സ്ക്കൂള് വിഭാഗത്തില്‍ 104 പോയിന്റ് നേടി മീനങ്ങാടി ജിഎച്ച്എസ്എസ് ജേതാക്കളായി. 90.5 പോയിന്റ് നേടിയ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കാട്ടിക്കുളം ജിഎച്ച്എസ് സ്ക്കൂളാണ് റണ്ണേഴ്സ് അപ്പ്.52.5 പോയിന്റ് നേടി കാക്കവയല്‍ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഉപജില്ലാ തലത്തില്‍ 326.5 പോയിന്റ് കരസ്ഥമാക്കി ബത്തേരി ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.299.5 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ല റണ്ണേഴ്സ് അപ്പായി, വൈത്തിരി ഉപജില്ല 175 പോയിന്റ് നേടി. സമാപന സമ്മേളനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഒ ആര് രഘു അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തോണിക്കര, ബിന്ദു രാജന്, ലിസി പത്രോസ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍