കായിക മേളയില്‍ സജീവമായി നവാസ്
പനമരം:വയനാട് റവന്യൂ ജില്ലാ കായിക മേളയിലെ സജീവ സാന്നിധ്യമായി മാറി പനമരം സ്ക്കൂളിലെ കായിക അധ്യാപകനായ നവാസ് മാഷ്.മേളയുടെ സംഘാടക സമിതി രൂപീകരണം മുതല്‍ മേള അവസാനിക്കുന്നതുവരെ ട്രാക്കിലും , ഭക്ഷണശാലയിലും, അനൗണ്സ്മെമെന്റിലും, വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളിലും തുടങ്ങി എല്ലായിടങ്ങളിലും അഞ്ചാംമൈല്‍ കെല്ലൂര്‍ സ്വദേശിയായ മാഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.10 വര്‍ഷമായി കായിക അധ്യാപകനായി ജോലി ചെയ്യുന്ന നവാസ് മൂന്ന് വര്‍ഷം മുമ്പാണ് പനമരം സ്ക്കൂളിലെത്തുന്നത്.മേള നല്ല രീതീയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതായി നല്ലൊരു ഫുട്ബോള്‍ പരിശീലകന് കൂടിയായ നവാസ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍