ആദ്യമായി 100 മീറ്ററില്‍ മത്സരിച്ച് വേഗമേറിയ താരമായി കെ.എസ് ശില്‍പ്പ
പനമരം:ആദ്യമായി 100 മീറ്ററില്‍ മത്സരിച്ച് മേളയിലെ വേഗമേറിയ വനിത താരമായി കെ എസ് ശില്‍പ്പ.വടുവഞ്ചാല്‍ ജി എച്ച്എസ് എസിലെ വിദ്യാര്‍ത്ഥിയായ ശില്‍പ്പ കായിക മേളകളില്‍ ട്രിപ്പിള്‍ ജംമ്പിലും ഹര്‍ഡില്‍സുമാണ് മത്സരിക്കാറുള്ളത്. എന്നാല്‍ പരീക്ഷണമെന്ന നിലയില്‍ 100 മീറ്ററില്‍ മത്സരിച്ച് വിജയിയായത് ഇരട്ടി മധുരമായി മാറി. ട്രിപ്പിള്‍ ജംമ്പില്‍ സെക്കന്റും ലഭിച്ചു.പി.റഫീഖ്, ഗോപാലകൃഷ്ണന് എന്നിവരാണ് പരിശീലകര്‍.സ്ക്കൂളില്‍ പരിശീലനം നടത്തുന്നതിന് മതിയായ സ്ഥലമില്ലാത്തതാണ് പരിശീലനത്തിന് പ്രാധാന തടസമെന്ന് റഫീഖ് പറഞ്ഞു. അമ്പലവയല്‍ നെല്ലറച്ചാല്‍ കുണ്ടുറണി സുരേഷിന്റയും ഷീബയുടെയും മകളാണ് ശില്‍പ്പ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍