വേഗതയേറിയ താരമായി ഷൈജു
പനമരം:വയനാട് റവന്യൂ ജില്ലാ സ്ക്കൂള് കായികമേളയിലെ വേഗതയേറിയ താരമായി എസ് ഷൈജു.സീനിയര്‍ വിഭാഗം ബോയ്സ് 100 മീറ്ററില്‍ ഒന്നാമതെത്തിയാണ് അച്ചൂര് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷൈജു വേഗമേറിയ താരമായത്.ഇതിന് പുറമേ 200, 400 മീറ്ററില്‍ ജേതാവായി സീനീയര്‍ ബോയ്സ് വിഭാഗത്തില്‍ വ്യക്തിഗത ജേതാവുമായി.ജോണി ഹെന്‍ട്രിയാണ് പരിശീലകന്. പൊഴുതന,മുത്താരി കുന്ന് കോളനിയിലെ സോമന്റെയും ലക്ഷ്മിയുടെയും മകനാണ് നല്ലൊരു ഫുട്ബോള്‍ താരം കൂടിയായ ഷൈജു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍