OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മത്സ്യമാര്‍ക്കറ്റുകളില്‍ സംയുക്ത പരിശോധന

  • Mananthavadi
12 Nov 2019

മാനന്തവാടി:വയനാട് ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, ഫിഷറീസ് വകുപ്പിന്റേയും, മാനന്തവാടി മുനിസിപ്പാലിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തില്‍ മാനന്തവാടി, കൊയിലേരി, പയ്യമ്പളളി, പുല്‍പ്പളളി, അമ്പലവയല്‍  തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.  മത്സ്യത്തില്‍ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മനസിലാക്കാന്‍ സെന്‍ട്രല്‍ ഫീഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത പ്രത്യേക ടെസ്റ്റ്   കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ കൊയിലേരി ടൗണിലെ മത്സ്യ വില്‍പ്പനശാലയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മത്തിയിലും (5 കിലോഗ്രാം ) എരുന്ത് (കക്ക ഇറച്ചി) ലും (1.500 കിലോഗ്രാം) ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.  കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ മേല്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധനയില്‍ കണ്ടെത്തിയില്ല.  മത്സ്യ വില്‍പ്പന നടത്തുമ്പോള്‍ കര്‍ശനമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മത്സ്യം വില്‍പ്പന നടത്തുമ്പോള്‍ 50 ഃ 50 അനുപാതത്തില്‍ ഐസ് ഇട്ട് സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ സോമിയ, നിഷ പി. മാത്യു എന്നിവരും, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിക് ബാബു, ഫിഷറീസ് ഉദ്യോഗസ്ഥരായ ഗ്രഹാം തോമസ്, സന്ദീപ് കെ രാജു എന്നിവരും, മാനന്തവാടി    മുനിസിപ്പാലിറ്റി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.  തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show