രക്തദാന ക്യാമ്പ് നടത്തി
പനമരം:ചേതന ലൈബ്രറി,വിജയ അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ ബ്ലഡ് ഡോണേഴ്സ് ഫോറം മാനന്തവാടി, ജില്ലാ ആശുപത്രി രക്തബാങ്ക് എന്നിവരുടെ സഹകരണത്തോടെ പനമരം വിജയ അക്കാദമിയില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി.പനമരം ടി ടി ഐ വിദ്യാത്ഥികള്‍, നടവയല്‍ സി എം കോളേജ് വിദ്യാത്ഥികള്‍, ടൗണിലെ ഓട്ടോ െ്രെഡവര്‍മാര്‍ ഉള്‍പ്പടെ അറുപതോളം പേര് രക്തം ദാനം ചെയ്തു. ക്യാമ്പ് പനമരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.ജെ ചാക്കോയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ ഷൈനി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ബി നിജമെറിന് രക്തദാന ബോധവല്‍ക്കരണം നടത്തി.വിജയ അക്കാദമി പ്രിന്‍സിപ്പാള്‍ മധുമാസ്റ്റര്‍ ,ടി ടി ഐ അധ്യാപകന് സന്തോഷ്, ലൈബ്രറി സെക്രട്ടറി വിജയന് പി കെ , ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് എം പി ശശികുമാര്‍ , ജനറല്‍ സെക്രട്ടറി ഇ വി ഷംസുദ്ദീന്, നൗഷാദ് സി, മനോജ് പനമരം, മുനീര്‍ വി എം എന്നിവര്‍ സംസാരിച്ചു. ബ്ലഡ് ബാങ്ക് സ്റ്റാഫ് അംഗങ്ങളായ ഷക്കീല ഇബ്രാഹിം, മുസ്തഫ കെ പി , മനു എസ്, അബിന്‍ എസ് വി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍