OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാളാട് പിഎച്ച്‌സിക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

  • Mananthavadi
12 Nov 2019

മാനന്തവാടി:വാളാട് പിഎച്ച്‌സി ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.വാളാട് വില്ലേജില്‍പ്പെട്ട സര്‍വ്വേ നംമ്പര്‍ 84 ല്‍പ്പെട്ട 80 സെന്റ് ഭൂമിയാണ് അനുവദിച്ച് ഉത്തരവായത്. റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.21 ലക്ഷം മതിപ്പ് വിലയുള്ള ഭൂമിയാണ് റവന്യൂ വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറുക. പ്രസ്്തുത ഭൂമി ആരോഗ്യവകുപ്പിന്റെ അധീനയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതാണ് വ്യവസ്ഥ. ഭൂമി അനുവദിച്ച തിയ്യതിമുതല്‍ 1 വര്‍ഷത്തിനകം നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.നിലവില്‍ വാളാട് പിഎച്ച്‌സി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വാളാട് പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ശ്രമഫലമായാണ് ഭൂമി ലഭ്യമായത്.മാനന്തവാടി മണ്ഡലത്തില്‍ വാടകകെട്ടിത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക പിഎച്ച്‌സി കെട്ടിടമായിരുന്നു വാളാടെന്നും ഇതിന് സ്ഥലം കണ്ടെത്തുന്നതിന് പ്രഥമ പരിഗണന നല്‍കിയതായും സര്‍ക്കാര്‍ ഈ ആവശ്യം മനസിലാക്കി പുതിയ സ്ഥലം അനുവദിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.അനുവദിച്ച് കിട്ടിയ  ഭൂമിയില്‍ ആധുനിക രീതിയില്‍ പുതിയ പിഎച്ച്‌സി  കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show